
Hezbollah Terror കുവൈത്ത് സിറ്റി: ഇറാനും ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകരവാദ ശൃംഖലയെ തകർക്കുകയും പ്രതികളെ പിടികൂടുകയും ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സുരക്ഷാ ഏജൻസികളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യുഎഇയുടെ സുരക്ഷാ മുൻകരുതലുകളെയും കാര്യക്ഷമതയെയും പ്രശംസിച്ചുകൊണ്ട് മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യുഎഇയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരം ഭീഷണികളെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയ യുഎഇ അധികൃതരുടെ ജാഗ്രത മാതൃകാപരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും അവർക്ക് പിന്തുണ നൽകുന്നവർക്കും എതിരെ കർശന നിലപാട് തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ യുഎഇ നടത്തുന്ന ശ്രമങ്ങൾക്ക് കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
പെരുന്നാള്‍ ദിനത്തിലും വിശ്രമമില്ല; കുവൈത്തിൽ തകരാറിലായ വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു
Kuwait Restores Power Line കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് തകരാറിലായ പ്രധാന വൈദ്യുതി ലൈൻ കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വിജയകരമായി പുനഃസ്ഥാപിച്ചു. പെരുന്നാൾ ദിനത്തിൽ പുലർച്ചയോടെ തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ലൈൻ പ്രവർത്തനക്ഷമമാക്കിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാനുമായി സാങ്കേതിക വിദഗ്ധർ രാപ്പകൽ പണിയെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് പറഞ്ഞു. നിലവിൽ മറ്റൊരു ലൈനിലെ തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. പെരുന്നാൾ അവധി ദിവസമായിരുന്നിട്ടും ജീവനക്കാർ അടിയന്തരമായി ഇടപെട്ട് തകരാർ പരിഹരിച്ചു. കൃത്യമായ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. രണ്ടാമത്തെ ലൈൻ കൂടി ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഏത് സാഹചര്യത്തിലും രാജ്യത്തെ സേവിക്കാൻ സന്നദ്ധരായ എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, ഫീൽഡ് വർക്കർമാർ എന്നിവരുടെ കഠിനാധ്വാനത്തെ മന്ത്രാലയം പ്രശംസിച്ചു. വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മുഴുവൻ സമയ നിരീക്ഷണവും അറ്റകുറ്റപ്പണികളും തുടരുന്നുണ്ട്. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ വിവിധയിടങ്ങളില്‍ റെസ്റ്റോറന്‍റുകളും ഫിഷ് മാർക്കറ്റും അടപ്പിച്ചു; കാരണമിതാണ് !
Kuwait shuts eatery market കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി കുവൈറ്റ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAAFN) നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അൽ-ആസിമ, ഹവല്ലി ഗവർണറേറ്റുകളിലായി നടന്ന മിന്നൽ പരിശോധനയിൽ ടൺ കണക്കിന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു. അൽ-ആസിമ ഗവർണറേറ്റില്‍ മലിനമായ ഭക്ഷണം വിളമ്പിയ ഒരു റെസ്റ്റോറന്റും മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത മീൻ വിറ്റ ഫിഷ് മാർക്കറ്റും അധികൃതർ അടപ്പിച്ചു. ഉറവിടം വ്യക്തമല്ലാത്ത 127 കിലോ ഇറച്ചി ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ഹവല്ലി ഗവർണറേറ്റിൽ മാത്രം അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങളാണ് പൂട്ടിയത്. കേടായ ഭക്ഷണം വിൽക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങൾ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി തണുപ്പ് മാറ്റി ഫ്രഷ് എന്ന പേരിൽ വിറ്റതായും പരിശോധനയിൽ തെളിഞ്ഞു. പൊതുവായ ശുചിത്വ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും പരിശോധന തുടരും. അംഗീകൃത ആരോഗ്യ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ സ്ഥാപന ഉടമകളോടും അതോറിറ്റി ആവശ്യപ്പെട്ടു.