
drone incident dubai airport ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷ കണക്കിലെടുത്ത് ദുബായിലേക്കുള്ള ചില വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും ടണലുകളിലും ദുബായ് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എയർപോർട്ട് സ്ട്രീറ്റ്, എയർപോർട്ട് ടണൽ, അൽ ഗർഹൂദ് പാലം എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ട്. യാത്രക്കാർ പകരമുള്ള വഴികൾ ഉപയോഗിക്കണം. ദുബായിൽ നിന്നുള്ളതും ദുബായിലേക്കുള്ളതുമായ എല്ലാ സർവീസുകളും എമിറേറ്റ്സ് താൽക്കാലികമായി നിർത്തിവെച്ചു. വിമാനത്താവളത്തിലേക്ക് ഇപ്പോൾ യാത്ര ചെയ്യരുതെന്നും പുതിയ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DPuSoSQtxNu92poSVeu3KQ 2026 ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ മാർച്ച് 11-നും വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ വീണിരുന്നു. അന്ന് ഒരു ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നെങ്കിലും വിമാന സർവീസുകളെ ബാധിച്ചിരുന്നില്ല. “യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടി. വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടുക.” – ദുബായ് മീഡിയ ഓഫീസ്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
അശ്രദ്ധമായ ഓരോ ക്ലിക്കും ജയിലിലേക്ക് നയിക്കാം; യുഎഇയില് മലയാളികളടക്കമുള്ള പ്രവാസികൾ നിയമക്കുരുക്കിൽ
Fake Video Arrest UAE ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎഇയുടെ സൈബർ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി അധികൃതരും നിയമവിദഗ്ധരും. രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും വലിയ നിയമക്കുരുക്കിലേക്കാണ് മലയാളികളടക്കമുള്ള പ്രവാസികളെ നയിക്കുന്നത്. സൈബർ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഗൗരവമില്ലായ്മയും കാരണം ഒട്ടേറെ ഇന്ത്യക്കാരാണ് ഇതിനോടകം നിയമനടപടികൾ നേരിടുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ മിസൈലുകൾ തകർക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനും എഐ ഉപയോഗിച്ച് വ്യാജദൃശ്യങ്ങൾ നിർമ്മിച്ചതിനുമാണ് പലരും പിടിയിലായിരിക്കുന്നത്.അഡ്വ. പ്രീത ശ്രീറാം മാധവിന്റെ മുന്നറിയിപ്പ്:യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു:അജ്ഞത ഒഴികഴിവല്ല: നിഷ്കളങ്കമായി ചെയ്യുന്നതാണെന്ന് കരുതിയാൽ പോലും നിയമത്തിന്റെ കണ്ണിൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണ്.നാണക്കേട്: ഇരുകൈയും നീട്ടി സ്വീകരിച്ച രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോൾ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പ്രവാസികൾക്ക് മൊത്തത്തിൽ ലജ്ജാകരമാണ്.നിർദ്ദേശം: ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുന്നതും ഷെയർ ചെയ്യുന്നതും ഒഴിവാക്കുക. അത്തരം വീഡിയോകൾ ഉണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.യുഎഇ സൈബർ നിയമം (നമ്പർ 34/2021) പ്രകാരമുള്ള ശിക്ഷകൾ:വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയോ ജനങ്ങളിൽ ഭീതി പടർത്തുകയോ ചെയ്യുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ താഴെ പറയുന്നവയാണ്:ശിക്ഷാ ഇനംവിവരങ്ങൾതടവുശിക്ഷ1 വർഷം മുതൽ 5 വർഷം വരെ.പിഴ1,00,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ (ഏകദേശം ₹22 ലക്ഷം – ₹1.10 കോടി).നാടുകടത്തൽശിക്ഷാ കാലാവധിക്ക് ശേഷം നിർബന്ധപൂർവം നാടുകടത്തും. കണ്ടുകെട്ടൽകുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണും ലാപ്ടോപ്പും കണ്ടുകെട്ടും.പ്രത്യേകം ശ്രദ്ധിക്കാൻ:യുദ്ധകാല സാഹചര്യം: രാജ്യം സംഘർഷം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം നിയമലംഘനങ്ങൾ ‘രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ കുറ്റം’ ആയിട്ടാണ് കണക്കാക്കുന്നത്. എഐ (AI) ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ ഉണ്ടാക്കുന്നതും ശത്രുരാജ്യങ്ങളെ പുകഴ്ത്തുന്നതും ശിക്ഷയുടെ കാഠിന്യം വർദ്ധിപ്പിക്കും.സർക്കാർ ഔദ്യോഗിക ചാനലുകൾ വഴി വരാത്ത സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കുക. രാജ്യത്തിന്റെ സുരക്ഷയ്ക്കൊപ്പം നിൽക്കുക.