കുവൈത്ത് എയർവേയ്‌സിന്‍റെ പേരിൽ വ്യാജ പരസ്യം; നിയമനടപടിയുമായി അധികൃതർ

Kuwait Airways കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ കുവൈത്ത് എയർവേയ്‌സിന്റെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും വിമാന ബുക്കിംഗ് നടപടികളെക്കുറിച്ചും തെറ്റായ വിവരങ്ങൾ നൽകുന്ന പരസ്യങ്ങൾ കമ്പനിയുടെ അറിവോടെയുള്ളതല്ലെന്ന് കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി. കമ്പനിയുടെ ബ്രാൻഡ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ബുക്കിംഗ് രീതികളെക്കുറിച്ചും നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ചും വിശ്വസിപ്പിക്കും വിധം കുവൈത്ത് എയർവേയ്‌സിന്റെ ലോഗോ വെച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുന്നവർക്കും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്കും എതിരെ നിയമനടപടിയുണ്ടാകും. പ്രത്യേകിച്ച് നിലവിലെ സെൻസിറ്റീവ് ആയ സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യാത്രക്കാരും പൊതുജനങ്ങളും കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ വെരിഫൈഡ് ആയ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ വഴി മാത്രം വിവരങ്ങൾ ശേഖരിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങളുമായി ഇറാനിയൻ വിമാനം കൊച്ചിയിൽ നിന്ന് തിരിച്ചു

Iranian sailors Body leave India കൊച്ചി: ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങളുമായി പ്രത്യേക ഇറാനിയൻ വിമാനം കൊച്ചിയിൽ നിന്ന് തിരിച്ചു. ദക്ഷിണേന്ത്യയിൽ കുടുങ്ങിക്കിടന്ന നാവികരെയും വിനോദസഞ്ചാരികളെയും വിമാനം ഇറാനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ആഴ്ച ശ്രീലങ്കൻ തീരത്ത് വെച്ച് അമേരിക്കൻ അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിച്ചതിനെത്തുടർന്ന് കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങളുമായി ശ്രീലങ്കയിൽ നിന്ന് പുറപ്പെട്ട വിമാനം വെള്ളിയാഴ്ച രാത്രിയോടെയാണ് കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന മറ്റൊരു ഇറാനിയൻ കപ്പലിലെ നാവികരെയും ഇന്ത്യയിൽ കുടുങ്ങിയ ഇറാനിയൻ വിനോദസഞ്ചാരികളെയും ഇവിടെ നിന്ന് വിമാനത്തിൽ കയറ്റി. ശ്രീലങ്കൻ തീരത്ത് വെച്ചുണ്ടായ യുഎസ് ആക്രമണത്തിൽ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക വിമാന സർവീസ് ക്രമീകരിച്ചത്. വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിവരം ഇറാനിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിമാനത്തിന്റെ ലക്ഷ്യസ്ഥാനത്തെ കുറിച്ചോ മറ്റ് ക്രമീകരണങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

കുവൈത്തിൽ ഗ്യാസ് ചോർച്ച റിപ്പോർട്ടുകൾ: വായുനിലവാരം സാധാരണ നിലയിലോ?

Health Standards in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഗ്യാസ് ചോർച്ചയുണ്ടായെന്ന വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ, വായുവിലെ മലിനീകരണ തോത് സാധാരണ നിലയിലാണെന്ന് കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കി. കുവൈത്തിലെ പ്രമുഖ എണ്ണക്കമ്പനികളുമായി ഏകോപിച്ച് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. വായുവിലെ വാതകങ്ങളുടെയും മലിനീകരണത്തിന്റെയും അളവ് നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിലാണെന്നും നിലവിൽ യാതൊരുവിധ ഗ്യാസ് ചോർച്ചയും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. നിലവിലെ അളവുകൾ പ്രകാരം വായുനിലവാരം സുസ്ഥിരമാണ്. ഗ്യാസ് ചോർച്ചയെ സൂചിപ്പിക്കുന്ന യാതൊരു സൂചനകളും സെൻസറുകളിൽ ലഭിച്ചിട്ടില്ല. വായുവിന്റെ ഗുണനിലവാരം ആരോഗ്യ-പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വിപരീത സാഹചര്യങ്ങൾ ഒഴിവാക്കാൻ എണ്ണക്കമ്പനികളുമായി ചേർന്ന് അതോറിറ്റി നിരന്തരമായ നിരീക്ഷണം നടത്തിവരികയാണ്. 

കുവൈത്തിൽ വിപണി പരിശോധന ശക്തം; വിവിധയിടങ്ങളില്‍ 36 നിയമലംഘനങ്ങൾ; കർശന നടപടി

Price Violations Kuwait കുവൈത്ത് സിറ്റി: വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കി. ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഫീൽഡ് ഇൻസ്പെക്ഷനിൽ മുപ്പതിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യസാധനങ്ങളുടെ വില നിലവാരം പരിശോധിക്കുന്നതിനും വ്യാപാര ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. സർക്കാർ നിശ്ചയിച്ച ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കി ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നത് കണ്ടെത്തി. സാധനങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുന്നതും കൃത്യമായ ഇൻവോയ്സുകൾ (ബില്ലുകൾ) നൽകാതിരിക്കുന്നതും റിപ്പോർട്ട് ചെയ്തു. ഉല്പന്നങ്ങൾ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് രേഖപ്പെടുത്തുന്നതിൽ പല സ്ഥാപനങ്ങളും പരാജയപ്പെട്ടു. അനുമതിയില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും ഓഫറുകളും പ്രൊമോഷനുകളും സംഘടിപ്പിച്ചു. അനുവദിക്കപ്പെട്ട ബിസിനസ് ലൈസൻസിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിനും നിയമനടപടി സ്വീകരിച്ചു. രാജ്യവ്യാപകമായി ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

കുവൈത്തിൽ വീണ്ടും ഡ്രോൺ വേട്ട; നാഷണൽ ഗാർഡ് ഡ്രോൺ വെടിവെച്ചിട്ടു

Drone Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ ഒരു കേന്ദ്രത്തിന് നേരെ പറന്നെത്തിയ ഡ്രോൺ കുവൈത്ത് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ശനിയാഴ്ച നടന്ന ഈ സംഭവം രാജ്യത്തെ സുരക്ഷാ സന്നദ്ധതയുടെ തെളിവാനെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന ഇൻസ്റ്റാളേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും സാധ്യമായ ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ സുരക്ഷാ ചുമതലയിലുള്ള ഒരു സൈറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഡ്രോണിനെയാണ് നാഷണൽ ഗാർഡ് ഡ്യൂട്ടി ഫോഴ്സ് വിജയകരമായി തകർത്തു. കുവൈത്ത് സായുധ സേന, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിച്ച് നാഷണൽ ഗാർഡ് യൂണിറ്റുകൾ അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ദേശീയ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ ആവർത്തിച്ചു. ഔദ്യോഗിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു. 

കുവൈത്തിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ തീപിടിത്തം

Kuwait Drone Attack കുവൈത്ത് സിറ്റി: തെക്കൻ കുവൈത്തിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. വ്യാഴാഴ്ച നടന്ന ഈ സംഭവത്തിൽ അഗ്നിശമന സേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. മുൻകരുതൽ നടപടിയായി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ താമസക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേർക്കും അധികൃതർ സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ ചികിത്സ നൽകി. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഫയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അഭ്യർത്ഥിച്ചു. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group