
gulf flight service ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു. നിലവിൽ സൗദി അറേബ്യയിലും ഒമാനിലും സാധാരണ നിലയിലുള്ള സർവീസുകൾ നടക്കുന്നുണ്ടെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. ബഹ്റൈൻ വ്യോമാതിർത്തി ഇപ്പോഴും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ എയർലൈനുകൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ഇന്നലെയും ഇന്നുമായി ഖത്തറിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിന് പുറത്ത് കുടുങ്ങിയവർക്കായി ജോർദാനിലെ അമ്മാനിൽ നിന്ന് സൗദിയിലെ ദമാമിലേക്ക് വ്യാഴാഴ്ച പ്രത്യേക സർവീസ് ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ദമാമിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം കുവൈത്തിലേക്ക് പ്രവേശിക്കാം. അബുദാബിയിൽ നിന്ന് ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഇന്ന് സർവീസുകൾ നടത്തും. ഡൽഹിയിൽ നിന്നും ഇന്ന് ഇത്തിഹാദ് വിമാനങ്ങൾ ഉണ്ടാകും. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ പുതിയ ടിക്കറ്റ് കൗണ്ടർ ആരംഭിച്ചു. യാത്രക്കാർക്ക് നേരിട്ടെത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എമിറേറ്റ്സ് വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ ഇതുവരെ ലഭ്യമായിട്ടില്ല. വ്യോമഗതാഗത സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് എയർലൈനുകൾ അറിയിച്ചു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
യുഎഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധം തകർത്തു; ജാഗ്രതാ നിർദേശം
Iran Attack UAE Alert അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്ന് യുഎഇക്ക് നേരെ വീണ്ടും മിസൈൽ – ഡ്രോൺ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ ആകാശത്തുവെച്ച് തകർക്കുന്നതിന്റേതാണെന്നും ജനവാസ മേഖലകളിൽ നേരിട്ട് ആഘാതങ്ങൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപകടകരമായ സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്താനോ അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കരുത്. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുക. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിതമായി യാത്ര തുടരുക. റോഡിൽ വണ്ടി നിർത്താതെ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക. ഔദ്യോഗികമായി ‘ഓൾ ക്ലിയർ’ (All Clear) അറിയിപ്പ് വരുന്നത് വരെ വീടിനുള്ളിലോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലോ തുടരുക. അതിപ്രധാനമായ ആവശ്യങ്ങൾക്ക് മാത്രം 999 എന്ന നമ്പറിൽ ബന്ധപ്പെടുക. അത്യാവശ്യക്കാർക്ക് ലൈനുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.