
Iran Attack Gulf റിയാദ്: സൗദി അറേബ്യയിലും യുഎഇയിലും ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്കയും ഇന്ത്യൻ എംബസിയും രംഗത്ത്. സൗദിയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ മരിച്ചെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. അൽ ഖർജിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ ഇന്ത്യൻ പൗരൻ നിലവിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി അധികൃതർ അറിയിച്ചു. അൽ ഖർജിൽ അപകടത്തിൽപ്പെട്ട ഇന്ത്യക്കാരനെ എംബസി ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അദ്ദേഹം സുരക്ഷിതനാണെന്നും ചികിത്സ ലഭിക്കുന്നുണ്ടെന്നും എംബസി സ്ഥിരീകരിച്ചു. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സൗദിയിലെ റിയാദിലുള്ള യുഎസ് എംബസിയിൽ നിന്ന് അത്യാവശ്യ ചുമതലകളിലല്ലാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും മടങ്ങാൻ അമേരിക്ക ആവശ്യപ്പെട്ടു. സൗദിയിലും യുഎഇയിലും ആക്രമണങ്ങൾ തുടരുകയാണ്. ഖത്തറിലടക്കം വിവിധ മേഖലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടിത്തം റിപ്പോര്ട്ട് ചെയ്തു
Fujairah Oil Tank fire ഫുജൈറ: വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഫുജൈറയിലെ ഓയിൽ ടാങ്ക് മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അധികൃതർ നടപടി തുടങ്ങി. ഞായറാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞുവെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ ഓയിൽ ടാങ്കുകൾക്ക് സമീപം പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഫുജൈറ അധികൃതർ അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. സിവിൽ ഡിഫൻസും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കും. സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റോ തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
ഇറാന്റെ പുതിയ നേതാവിന് ട്രംപിന്റെ ഭീഷണി; ‘ഞങ്ങളുടെ അംഗീകാരമില്ലാതെ അധികകാലം വാഴില്ല’
Donald Trump വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവിന് തന്റെ അംഗീകാരമില്ലാതെ അധികകാലം സ്ഥാനത്ത് തുടരാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഞായറാഴ്ച ട്രംപ് ഇത്തരമൊരു ഭീഷണി മുഴക്കിയത്. പുതിയ നേതാവിന്റെ നിയമനത്തിൽ തങ്ങൾക്ക് കൂടി പങ്കുണ്ടാകണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആയത്തുള്ള ഖമനയിയുടെ മകനായ മുജ്തബ ഖമനയിയെ ‘അംഗീകരിക്കാൻ കഴിയാത്ത നിസാരൻ’ എന്ന് വിളിച്ചാണ് ട്രംപ് തള്ളിക്കളഞ്ഞത്. “അദ്ദേഹത്തിന് ഞങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്,” ഇറാന്റെ അടുത്ത നേതാവിനെക്കുറിച്ച് എബിസി ന്യൂസിനോട് (ABC News) ട്രംപ് പറഞ്ഞു. “ഞങ്ങളുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ അദ്ദേഹം അധികകാലം സ്ഥാനത്ത് ഉണ്ടാവില്ല.” ഇറാനിലെ നേതൃമാറ്റത്തെ അമേരിക്കൻ താല്പര്യങ്ങളുമായി ബന്ധിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധി രൂക്ഷം; ഏഷ്യൻ വിപണികളിൽ ഇടിവ്
Oil Price ന്യൂഡൽഹി/ദുബായ്: പശ്ചിമേഷ്യൻ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതും എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ പിടിച്ചുലച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 18.03 ശതമാനം വർധിച്ച് ബാരലിന് 110 ഡോളറിലെത്തി. യുഎസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 20.23 ശതമാനം ഉയർന്ന് 110.40 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. 2022-ലെ റഷ്യ-യുക്രൈൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭീഷണിയെത്തുടർന്ന് ഏതാണ്ട് അടഞ്ഞ നിലയിലാണ്. ദിവസം 15 മില്യൺ ബാരൽ എണ്ണയാണ് പശ്ചിമേഷ്യയിൽ നിന്ന് ഇതുവഴി കടന്നുപോകേണ്ടത്. വിതരണം തടസ്സപ്പെട്ടതോടെ സംഭരണ ശേഷി കുറഞ്ഞത് മുൻനിർത്തി കുവൈത്ത്, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചു. സൗദി അറേബ്യ ചെങ്കടൽ വഴി വിതരണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹോർമുസിലെ കുറവ് നികത്താൻ ഇത് പര്യാപ്തമല്ല. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഇസ്രായേലും, ഇസ്രായേലിലെ ഹൈഫ ബേയിലുള്ള ബസാൻ ഗ്രൂപ്പ് റിഫൈനറിക്കു നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡും ആക്രമണം നടത്തി. ഗൾഫിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങളും വിതരണത്തെ ആശങ്കയിലാക്കുന്നു. എണ്ണവില വർദ്ധനവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിപ്പറഞ്ഞു. ഇറാന്റെ ആണവ ഭീഷണിയെ നേരിടുമ്പോൾ നൽകേണ്ടി വരുന്ന ചെറിയ വില മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എണ്ണവില കുതിച്ചതോടെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ തകർച്ചയുണ്ടായി. ജപ്പാന്റെ നിക്കി 6.22 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 6.68 ശതമാനവും ഇടിഞ്ഞു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയി; പിതാവിന്റെ പിൻഗാമിയായി മകൻ അധികാരത്തിലേക്ക്
mojtaba khamenei ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു. രാജ്യത്തെ 88 മുതിർന്ന പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സമിതിയാണ് മുജ്തബയെ ഈ നിർണ്ണായക പദവിയിലേക്ക് തിരഞ്ഞെടുത്തത്. പിതാവ് ആയത്തുള്ള ഖമനയിയുടെ മരണത്തിന് പിന്നാലെയാണ് ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഈ സ്ഥാനാരോഹണം നടന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇറാന്റെ രാഷ്ട്രീയ-സൈനിക നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധിശക്തിയായി പ്രവർത്തിച്ചിരുന്ന മുജ്തബ ഖമനയി, പരസ്യമായ പദവികളൊന്നും വഹിക്കാതെ തന്നെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. ഇറാന്റെ ഭരണസിരാകേന്ദ്രമായ ‘ബെയ്ത്-ഇ റഹ്ബാരി’യുടെ നിയന്ത്രണം മുജ്തബയുടെ കൈകളിലായിരുന്നു. പരമോന്നത നേതാവിന്റെ ഓഫീസിലെ രാഷ്ട്രീയ-സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായും (IRGC) അതിന്റെ കമാൻഡർമാരുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവായ മുജ്തബയ്ക്ക് രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിലും വലിയ സ്വാധീനമുണ്ട്. പാശ്ചാത്യ രാജ്യങ്ങളോടും ഇസ്രായേലിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മുജ്തബയുടേത്. 2009-ലെ ‘ഗ്രീൻ മൂവ്മെന്റ്’ പ്രതിഷേധങ്ങളെയും 2022-ലെ പ്രക്ഷോഭങ്ങളെയും അടിച്ചമർത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചതായി വിമർശനമുണ്ട്. രാജവാഴ്ചയിലെ കുടുംബവാഴ്ചയ്ക്കെതിരെ പോരാടി അധികാരത്തിലെത്തിയ വിപ്ലവത്തിന് ശേഷം, പിതാവിന്റെ പിൻഗാമിയായി മകൻ വരുന്നത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. മകൻ പദവിയിലേക്ക് വരുന്നതിൽ ഖമനയിക്ക് ആദ്യം താല്പര്യമില്ലായിരുന്നുവെങ്കിലും ഷിയ നേതൃത്വത്തിന്റെ പിന്തുണ മുജ്തബയ്ക്ക് അനുകൂലമായി. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ലണ്ടനിലടക്കം മുജ്തബയ്ക്ക് വൻതോതിലുള്ള ബെനാമി സ്വത്തുക്കളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2019 മുതൽ അമേരിക്ക ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമനത്തോട് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് തങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. പുതിയ നേതാവിനെ ലക്ഷ്യമിടുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരമോന്നത നേതാവിന്റെ മകൻ തന്നെ അധികാരമേൽക്കുന്നതോടെ ഇറാന്റെ വിദേശനയങ്ങളിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളിലും മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും മറിച്ച് നിലപാടുകൾ കൂടുതൽ കടുപ്പമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഹോർമുസ് കടലിടുക്കിലെ ആശങ്ക; യുഎഇയിലെ ഇന്ധനവിലയെ ബാധിക്കുമോ? ഗൾഫ് എണ്ണവിലയിൽ വൻ വർധനവ്
UAE Fuel Price ദുബായ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഗൾഫ് മേഖലയിലെ എണ്ണവിലയിൽ വൻ വർദ്ധനവ്. ആഗോള വിപണിയിലെയും അമേരിക്കയിലെയും എണ്ണവിലയെ മറികടന്നുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്നത്. യുഎഇയുടെ പ്രധാന കയറ്റുമതി ഇനമായ ‘മർബൻ’ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 112.55 ഡോളറിൽ എത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി നേരിടുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതിയാണ് വില ഉയരാൻ പ്രധാന കാരണം. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.
മേഖലയിലെ നിലവിലെ വില നിലവാരം:
യുഎഇ ക്രൂഡ് ഓയിൽ: * മർബൻ (Murban): $112.55
ലോവർ സക്കും (Lower Zakum): $112.55
ഉമ്മു ഷൈഫ് (Umm Shaif): $112.05
അപ്പർ സക്കും (Upper Zakum): $108.90
മറ്റ് ഗൾഫ് രാജ്യങ്ങൾ:
ഒമാൻ ക്രൂഡ്: $100.31
കുവൈത്ത് എക്സ്പോർട്ട് ക്രൂഡ്: $98.48 (ഒറ്റ ദിവസം കൊണ്ട് 8.57 ഡോളറിന്റെ വർദ്ധനവ്)
ഗൾഫ് രാജ്യങ്ങൾക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണയ്ക്ക് നിലവിൽ അധിക സുരക്ഷാ നിരക്ക് (Risk Premium) ഈടാക്കുന്നുണ്ട്. കപ്പൽ ഗതാഗതം തടസ്സപ്പെട്ടാൽ എണ്ണ പുറംലോകത്തെത്തിക്കാൻ പ്രയാസമാകുമെന്നതാണ് ഇതിന് പിന്നിൽ. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര തടസ്സപ്പെട്ടാൽ ദിവസങ്ങൾക്കുള്ളിൽ ഉൽപ്പാദനം നിർത്തേണ്ടി വരുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കഅബി മുന്നറിയിപ്പ് നൽകി. ഇതോടെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങി. എണ്ണ നേരിട്ട് കൈപ്പറ്റാൻ റിഫൈനറികൾ നൽകുന്ന പ്രീമിയം ബാരലിന് 19.63 ഡോളറായി ഉയർന്നു. 2018-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ യുഎഇയിലെ പെട്രോൾ, ഡീസൽ വിലയിൽ ഈ വർദ്ധനവ് പ്രതിഫലിച്ചിട്ടില്ല. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഓരോ മാസവും അവസാനമാണ് അടുത്ത മാസത്തെ വില നിശ്ചയിക്കുന്നത്. മാർച്ച് മാസത്തെ വില: സൂപ്പർ 98 – Dh2.59, സ്പെഷ്യൽ 95 – Dh2.48, ഡീസൽ – Dh2.72. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 14-20 ഫിൽസ് വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഗൾഫ് വിപണിയിൽ എണ്ണവില ഇതേപോലെ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, ഏപ്രിൽ മാസത്തെ വില അവലോകനത്തിൽ വലിയ വർദ്ധനവിന് സാധ്യതയുണ്ട്. അമേരിക്കയിലെ ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിലിന് 76-79 ഡോളർ മാത്രമുള്ളപ്പോൾ ഗൾഫ് എണ്ണയ്ക്ക് 110 ഡോളറിന് മുകളിൽ വില വരുന്നത് ആഗോളതലത്തിൽ എണ്ണയുടെ കുറവുകൊണ്ടല്ല, മറിച്ച് ഈ മേഖലയിലെ സുരക്ഷാ ഭീഷണി മൂലമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
യുഎഇയിൽ കുടുങ്ങിയവർക്കായി എയർ ഇന്ത്യയുടെ 32 പ്രത്യേക വിമാനങ്ങൾ; ടിക്കറ്റ് മാറ്റാൻ അധിക ചാർജില്ല
Air India flights കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 9-ന് 32 അധിക സർവീസുകൾ നടത്തും. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എയർലൈൻ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. യാത്രാ തടസ്സം നേരിട്ടവർക്കായി വിവിധ യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണ് ഈ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ സർവീസുകൾ. ദുബായിൽ നിന്ന് മുംബൈയിലേക്ക് മൂന്ന് സർവീസുകളും ഡൽഹിയിലേക്ക് രണ്ട് സർവീസുകളും ഉൾപ്പെടെ പത്ത് വിമാനങ്ങളാണ് എയർ ഇന്ത്യ ഇറക്കുന്നത്. ദുബായ്-മുംബൈ, ദുബായ്-ബെംഗളൂരു റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ സർവീസുകൾ. കൂടാതെ മറ്റ് യുഎഇ നഗരങ്ങളിൽ നിന്നും വിമാനമുണ്ടാകും. അബുദാബിയില് നിന്ന് ബെംഗളൂരു, മുംബൈ, ഷാർജയില് നിന്ന് ബെംഗളൂരു, മുംബൈ, റാസൽഖൈമയില് കൊച്ചി, മുംബൈ (രണ്ട് സർവീസ്), ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്വീസ് നടത്തുക. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക തുക നൽകാതെ ടിക്കറ്റ് മാറ്റിയെടുക്കാം. ബഹ്റൈൻ, ദമാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 13 വരെ റദ്ദാക്കി. ഈ റൂട്ടുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുകയോ മുഴുവൻ തുകയും റീഫണ്ട് ആയി വാങ്ങുകയോ ചെയ്യാം. ഈ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണ നിലയിൽ തുടരും. മാർച്ച് 9-ന് ജിദ്ദയിലേക്ക് പത്തും മസ്കറ്റിലേക്ക് പതിനാലും സർവീസുകൾ എയർലൈൻ ഗ്രൂപ്പ് നടത്തും. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈൻ വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി നിങ്ങളുടെ ഫോൺ നമ്പർ എയർലൈൻ രേഖകളിൽ പുതുക്കി നൽകാനും ശ്രദ്ധിക്കുക.
കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോകൾക്ക് തീപിടിച്ചു
Drone attack Kuwait airport കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ രണ്ട് ഇന്ധന സംഭരണികൾക്ക് തീപിടിച്ചു. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം. കുവൈത്ത് ഏവിയേഷൻ ഫ്യൂലിംഗ് കമ്പനിയുടെ (KAFCO) ഡിപ്പോകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഒരു ഡിപ്പോയിൽ വൻ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവസമയത്ത് ഇന്ധന ഡിപ്പോകൾക്ക് സമീപം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ-സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിൽ കർശന പരിശോധന തുടരുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കെ കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സുരക്ഷിതമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.