
Jazeera Airways കുവൈത്ത് സിറ്റി: മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന യാത്രാക്ലേശത്തിന് പരിഹാരവുമായി ജസീറ എയർവേയ്സ്. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതായി എയർലൈൻ അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ടുന്ന ഇന്ത്യൻ താമസക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഇന്ത്യൻ എംബസിയും കുവൈത്തിലെ ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിലും (IBPC) ഈ നീക്കത്തെ സ്വാഗതം ചെയ്തു. കുവൈത്തിൽ നിന്നുള്ള യാത്രക്കാരെ ബസ് മാർഗ്ഗം സൗദിയിലെ ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr അവിടെ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുക. തിരികെ വരുന്നവർക്കും ഇതേ റൂട്ട് തന്നെയായിരിക്കും. വന്ദേ ഭാരത് പ്രോജക്ടിന്റെ ഭാഗമായി മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറ് നഗരങ്ങളെയാണ് ഈ സർവീസ് ബന്ധിപ്പിക്കുന്നത്. ഈജിപ്തിലെ അലക്സാണ്ട്രിയ, അസ്യൂട്ട്, കെയ്റോ, ലക്സർ കൂടാതെ അൽ ഐൻ, അമ്മാൻ, കൊളംബോ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കും ജസീറ എയർവേയ്സ് സർവീസ് തുടരുന്നുണ്ട്. ഇന്ത്യൻ സ്ഥാനപതി പരമിതാ ത്രിപാഠി ജസീറ എയർവേയ്സിന്റെ പ്രൊഫഷണൽ സമീപനത്തെ പ്രശംസിച്ചു. കുവൈറ്റ് വ്യോമയാന വകുപ്പിനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും ഈ ക്രമീകരണത്തിന് പിന്തുണ നൽകിയതിന് അവർ നന്ദി അറിയിച്ചു. കുടുംബങ്ങളുമായി ഒത്തുചേരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് ജസീറ എയർവേയ്സ് സിഇഒ ഭരതൻ പശുപതി പറഞ്ഞു. യാത്രക്കാർക്ക് ജസീറ എയർവേയ്സിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സമയക്രമം പരിശോധിക്കാനും സാധിക്കും.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
NRI Malayali; കുവൈത്തിൽ പലിശക്കെണിയും മാനസിക പീഡനവും; പ്രവാസി മലയാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നഴ്സിനെതിരെ ഗുരുതര ആരോപണം
NRI Malayali; കുവൈത്തിൽ പലിശമാഫിയയുടെ ഭീഷണിയെയും മാനസിക പീഡനത്തെയും തുടർന്ന് മലയാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 32-കാരനാണ് കഴിഞ്ഞ ആഴ്ച അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധുക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സബാഹ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന പ്രിൻസ് എന്ന മലയാളിക്കെതിരെയാണ് യുവാവും കുടുംബവും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് നാട്ടിൽ ഒരു ചെറിയ സംരംഭം തുടങ്ങുന്നതിനായി പ്രിൻസിൽ നിന്ന് യുവാവ് 1,000 ദിനാർ കടമായി വാങ്ങിയിരുന്നു. ഇതിന് പകരമായി മാസം 100 ദിനാർ പലിശ നൽകണമെന്നായിരുന്നു കരാർ. കടം വാങ്ങിയ തുകയ്ക്ക് ഈടായി യുവാവിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പാസ്പോർട്ടുകൾ, ബാങ്ക് എടിഎം കാർഡ്, ഒപ്പിട്ട പ്രോമിസറി നോട്ട് എന്നിവ പ്രിൻസ് കൈക്കലാക്കിയതായി ആരോപണമുണ്ട്. പിന്നീട് കുടുംബ ആവശ്യങ്ങൾക്കായി 800 ദിനാർ കൂടി വാങ്ങിയതോടെ മാസപ്പലിശ 180 ദിനാറായി വർദ്ധിച്ചു. നിലവിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവിന് ലഭിക്കുന്ന 250 ദിനാർ ശമ്പളത്തിൽ ഭൂരിഭാഗവും പലിശയായി നൽകേണ്ടി വരുന്ന സാഹചര്യമായിരുന്നു. വാങ്ങിയ തുകയുടെ ഇരട്ടിയോളം പലിശയിനത്തിൽ ഇതിനകം നൽകിക്കഴിഞ്ഞു. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം കഴിഞ്ഞ രണ്ട് മാസമായി പലിശ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെ പ്രിൻസ് നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങിയതായി യുവാവ് പറയുന്നു. മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ വ്യക്തിയുടെ പലിശ ഇടപാടുകളിൽ കുടുങ്ങി നിരവധി മലയാളികൾ സമാനമായ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.