
Health Standards in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഗ്യാസ് ചോർച്ചയുണ്ടായെന്ന വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ, വായുവിലെ മലിനീകരണ തോത് സാധാരണ നിലയിലാണെന്ന് കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കി. കുവൈത്തിലെ പ്രമുഖ എണ്ണക്കമ്പനികളുമായി ഏകോപിച്ച് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. വായുവിലെ വാതകങ്ങളുടെയും മലിനീകരണത്തിന്റെയും അളവ് നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിലാണെന്നും നിലവിൽ യാതൊരുവിധ ഗ്യാസ് ചോർച്ചയും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. നിലവിലെ അളവുകൾ പ്രകാരം വായുനിലവാരം സുസ്ഥിരമാണ്. ഗ്യാസ് ചോർച്ചയെ സൂചിപ്പിക്കുന്ന യാതൊരു സൂചനകളും സെൻസറുകളിൽ ലഭിച്ചിട്ടില്ല. വായുവിന്റെ ഗുണനിലവാരം ആരോഗ്യ-പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. വിപരീത സാഹചര്യങ്ങൾ ഒഴിവാക്കാൻ എണ്ണക്കമ്പനികളുമായി ചേർന്ന് അതോറിറ്റി നിരന്തരമായ നിരീക്ഷണം നടത്തിവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
കുവൈത്തിൽ വിപണി പരിശോധന ശക്തം; വിവിധയിടങ്ങളില്‍ 36 നിയമലംഘനങ്ങൾ; കർശന നടപടി
Price Violations Kuwait കുവൈത്ത് സിറ്റി: വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കി. ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ഫീൽഡ് ഇൻസ്പെക്ഷനിൽ മുപ്പതിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യസാധനങ്ങളുടെ വില നിലവാരം പരിശോധിക്കുന്നതിനും വ്യാപാര ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. സർക്കാർ നിശ്ചയിച്ച ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കി ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നത് കണ്ടെത്തി. സാധനങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിക്കാതിരിക്കുന്നതും കൃത്യമായ ഇൻവോയ്സുകൾ (ബില്ലുകൾ) നൽകാതിരിക്കുന്നതും റിപ്പോർട്ട് ചെയ്തു. ഉല്പന്നങ്ങൾ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് രേഖപ്പെടുത്തുന്നതിൽ പല സ്ഥാപനങ്ങളും പരാജയപ്പെട്ടു. അനുമതിയില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും ഓഫറുകളും പ്രൊമോഷനുകളും സംഘടിപ്പിച്ചു. അനുവദിക്കപ്പെട്ട ബിസിനസ് ലൈസൻസിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിനും നിയമനടപടി സ്വീകരിച്ചു. രാജ്യവ്യാപകമായി ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ വീണ്ടും ഡ്രോൺ വേട്ട; നാഷണൽ ഗാർഡ് ഡ്രോൺ വെടിവെച്ചിട്ടു
Drone Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ തന്ത്രപ്രധാനമായ ഒരു കേന്ദ്രത്തിന് നേരെ പറന്നെത്തിയ ഡ്രോൺ കുവൈത്ത് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ശനിയാഴ്ച നടന്ന ഈ സംഭവം രാജ്യത്തെ സുരക്ഷാ സന്നദ്ധതയുടെ തെളിവാനെന്ന് അധികൃതർ വ്യക്തമാക്കി. പ്രധാന ഇൻസ്റ്റാളേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും സാധ്യമായ ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് നാഷണൽ ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ സുരക്ഷാ ചുമതലയിലുള്ള ഒരു സൈറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഡ്രോണിനെയാണ് നാഷണൽ ഗാർഡ് ഡ്യൂട്ടി ഫോഴ്സ് വിജയകരമായി തകർത്തു. കുവൈത്ത് സായുധ സേന, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിച്ച് നാഷണൽ ഗാർഡ് യൂണിറ്റുകൾ അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ദേശീയ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ ആവർത്തിച്ചു. ഔദ്യോഗിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു.
കുവൈത്തിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ തീപിടിത്തം
Kuwait Drone Attack കുവൈത്ത് സിറ്റി: തെക്കൻ കുവൈത്തിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. വ്യാഴാഴ്ച നടന്ന ഈ സംഭവത്തിൽ അഗ്നിശമന സേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. മുൻകരുതൽ നടപടിയായി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ താമസക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേർക്കും അധികൃതർ സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ ചികിത്സ നൽകി. ഇവരുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴിയോ മറ്റോ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഫയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അഭ്യർത്ഥിച്ചു.