ഹോർമുസ് കടലിടുക്കിലെ ആശങ്ക; യുഎഇയിലെ ഇന്ധനവിലയെ ബാധിക്കുമോ? ഗൾഫ് എണ്ണവിലയിൽ വൻ വർധനവ്

UAE Fuel Price ദുബായ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം കടുക്കുന്നതിനിടെ ഗൾഫ് മേഖലയിലെ എണ്ണവിലയിൽ വൻ വർദ്ധനവ്. ആഗോള വിപണിയിലെയും അമേരിക്കയിലെയും എണ്ണവിലയെ മറികടന്നുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്നത്. യുഎഇയുടെ പ്രധാന കയറ്റുമതി ഇനമായ ‘മർബൻ’ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 112.55 ഡോളറിൽ എത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി നേരിടുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതിയാണ് വില ഉയരാൻ പ്രധാന കാരണം. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT

മേഖലയിലെ നിലവിലെ വില നിലവാരം:

യുഎഇ ക്രൂഡ് ഓയിൽ: * മർബൻ (Murban): $112.55

ലോവർ സക്കും (Lower Zakum): $112.55

ഉമ്മു ഷൈഫ് (Umm Shaif): $112.05

അപ്പർ സക്കും (Upper Zakum): $108.90

മറ്റ് ഗൾഫ് രാജ്യങ്ങൾ:

ഒമാൻ ക്രൂഡ്: $100.31

കുവൈത്ത് എക്സ്പോർട്ട് ക്രൂഡ്: $98.48 (ഒറ്റ ദിവസം കൊണ്ട് 8.57 ഡോളറിന്റെ വർദ്ധനവ്)

ഗൾഫ് രാജ്യങ്ങൾക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണയ്ക്ക് നിലവിൽ അധിക സുരക്ഷാ നിരക്ക് (Risk Premium) ഈടാക്കുന്നുണ്ട്. കപ്പൽ ഗതാഗതം തടസ്സപ്പെട്ടാൽ എണ്ണ പുറംലോകത്തെത്തിക്കാൻ പ്രയാസമാകുമെന്നതാണ് ഇതിന് പിന്നിൽ. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര തടസ്സപ്പെട്ടാൽ ദിവസങ്ങൾക്കുള്ളിൽ ഉൽപ്പാദനം നിർത്തേണ്ടി വരുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കഅബി മുന്നറിയിപ്പ് നൽകി. ഇതോടെ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങി. എണ്ണ നേരിട്ട് കൈപ്പറ്റാൻ റിഫൈനറികൾ നൽകുന്ന പ്രീമിയം ബാരലിന് 19.63 ഡോളറായി ഉയർന്നു. 2018-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിൽ യുഎഇയിലെ പെട്രോൾ, ഡീസൽ വിലയിൽ ഈ വർദ്ധനവ് പ്രതിഫലിച്ചിട്ടില്ല. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഓരോ മാസവും അവസാനമാണ് അടുത്ത മാസത്തെ വില നിശ്ചയിക്കുന്നത്. മാർച്ച് മാസത്തെ വില: സൂപ്പർ 98 – Dh2.59, സ്പെഷ്യൽ 95 – Dh2.48, ഡീസൽ – Dh2.72. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ 14-20 ഫിൽസ് വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഗൾഫ് വിപണിയിൽ എണ്ണവില ഇതേപോലെ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, ഏപ്രിൽ മാസത്തെ വില അവലോകനത്തിൽ വലിയ വർദ്ധനവിന് സാധ്യതയുണ്ട്. അമേരിക്കയിലെ ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിലിന് 76-79 ഡോളർ മാത്രമുള്ളപ്പോൾ ഗൾഫ് എണ്ണയ്ക്ക് 110 ഡോളറിന് മുകളിൽ വില വരുന്നത് ആഗോളതലത്തിൽ എണ്ണയുടെ കുറവുകൊണ്ടല്ല, മറിച്ച് ഈ മേഖലയിലെ സുരക്ഷാ ഭീഷണി മൂലമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

യുഎഇയിൽ കുടുങ്ങിയവർക്കായി എയർ ഇന്ത്യയുടെ 32 പ്രത്യേക വിമാനങ്ങൾ; ടിക്കറ്റ് മാറ്റാൻ അധിക ചാർജില്ല

Air India flights കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 9-ന് 32 അധിക സർവീസുകൾ നടത്തും. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എയർലൈൻ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. യാത്രാ തടസ്സം നേരിട്ടവർക്കായി വിവിധ യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണ് ഈ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ സർവീസുകൾ. ദുബായിൽ നിന്ന് മുംബൈയിലേക്ക് മൂന്ന് സർവീസുകളും ഡൽഹിയിലേക്ക് രണ്ട് സർവീസുകളും ഉൾപ്പെടെ പത്ത് വിമാനങ്ങളാണ് എയർ ഇന്ത്യ ഇറക്കുന്നത്. ദുബായ്-മുംബൈ, ദുബായ്-ബെംഗളൂരു റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഓരോ സർവീസുകൾ. കൂടാതെ മറ്റ് യുഎഇ നഗരങ്ങളിൽ നിന്നും വിമാനമുണ്ടാകും. അബുദാബിയില്‍ നിന്ന് ബെംഗളൂരു, മുംബൈ, ഷാർജയില്‍ നിന്ന് ബെംഗളൂരു, മുംബൈ, റാസൽഖൈമയില്‍ കൊച്ചി, മുംബൈ (രണ്ട് സർവീസ്), ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക തുക നൽകാതെ ടിക്കറ്റ് മാറ്റിയെടുക്കാം. ബഹ്‌റൈൻ, ദമാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 13 വരെ റദ്ദാക്കി. ഈ റൂട്ടുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുകയോ മുഴുവൻ തുകയും റീഫണ്ട് ആയി വാങ്ങുകയോ ചെയ്യാം. ഈ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണ നിലയിൽ തുടരും. മാർച്ച് 9-ന് ജിദ്ദയിലേക്ക് പത്തും മസ്‌കറ്റിലേക്ക് പതിനാലും സർവീസുകൾ എയർലൈൻ ഗ്രൂപ്പ് നടത്തും. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈൻ വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി നിങ്ങളുടെ ഫോൺ നമ്പർ എയർലൈൻ രേഖകളിൽ പുതുക്കി നൽകാനും ശ്രദ്ധിക്കുക.

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോകൾക്ക് തീപിടിച്ചു

Drone attack Kuwait airport കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ രണ്ട് ഇന്ധന സംഭരണികൾക്ക് തീപിടിച്ചു. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം. കുവൈത്ത് ഏവിയേഷൻ ഫ്യൂലിംഗ് കമ്പനിയുടെ (KAFCO) ഡിപ്പോകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഒരു ഡിപ്പോയിൽ വൻ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവസമയത്ത് ഇന്ധന ഡിപ്പോകൾക്ക് സമീപം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലസിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ-സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിൽ കർശന പരിശോധന തുടരുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കെ കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സുരക്ഷിതമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group