യുഎഇയിൽ കുടുങ്ങിയവർക്കായി എയർ ഇന്ത്യയുടെ 32 പ്രത്യേക വിമാനങ്ങൾ; ടിക്കറ്റ് മാറ്റാൻ അധിക ചാർജില്ല

Air India flights കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 9-ന് 32 അധിക സർവീസുകൾ നടത്തും. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എയർലൈൻ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. യാത്രാ തടസ്സം നേരിട്ടവർക്കായി വിവിധ യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണ് ഈ വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ സർവീസുകൾ. ദുബായിൽ നിന്ന് മുംബൈയിലേക്ക് മൂന്ന് സർവീസുകളും ഡൽഹിയിലേക്ക് രണ്ട് സർവീസുകളും ഉൾപ്പെടെ പത്ത് വിമാനങ്ങളാണ് എയർ ഇന്ത്യ ഇറക്കുന്നത്. ദുബായ്-മുംബൈ, ദുബായ്-ബെംഗളൂരു റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഓരോ സർവീസുകൾ. കൂടാതെ മറ്റ് യുഎഇ നഗരങ്ങളിൽ നിന്നും വിമാനമുണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അബുദാബിയില്‍ നിന്ന് ബെംഗളൂരു, മുംബൈ, ഷാർജയില്‍ നിന്ന് ബെംഗളൂരു, മുംബൈ, റാസൽഖൈമയില്‍ കൊച്ചി, മുംബൈ (രണ്ട് സർവീസ്), ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ ഏത് നഗരത്തിലേക്കും അധിക തുക നൽകാതെ ടിക്കറ്റ് മാറ്റിയെടുക്കാം. ബഹ്‌റൈൻ, ദമാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 13 വരെ റദ്ദാക്കി. ഈ റൂട്ടുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുകയോ മുഴുവൻ തുകയും റീഫണ്ട് ആയി വാങ്ങുകയോ ചെയ്യാം. ഈ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണ നിലയിൽ തുടരും. മാർച്ച് 9-ന് ജിദ്ദയിലേക്ക് പത്തും മസ്‌കറ്റിലേക്ക് പതിനാലും സർവീസുകൾ എയർലൈൻ ഗ്രൂപ്പ് നടത്തും. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈൻ വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി നിങ്ങളുടെ ഫോൺ നമ്പർ എയർലൈൻ രേഖകളിൽ പുതുക്കി നൽകാനും ശ്രദ്ധിക്കുക.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോകൾക്ക് തീപിടിച്ചു

Drone attack Kuwait airport കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷം തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ രണ്ട് ഇന്ധന സംഭരണികൾക്ക് തീപിടിച്ചു. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം. കുവൈത്ത് ഏവിയേഷൻ ഫ്യൂലിംഗ് കമ്പനിയുടെ (KAFCO) ഡിപ്പോകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഒരു ഡിപ്പോയിൽ വൻ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവസമയത്ത് ഇന്ധന ഡിപ്പോകൾക്ക് സമീപം ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലസിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് അൽ-സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിൽ കർശന പരിശോധന തുടരുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കെ കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സുരക്ഷിതമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group